കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവിന് കീഴിലുള്ള നൂറ്റി അമ്പതോളം കിടപ്പ് രോഗികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഫാത്തിമ തഹ്്ലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.ബി. താര, ആനേരി നസീർ, അസീസ് നരിക്കലക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ ഉബൈദ് വാഴയിൽ, ശരീഫ് കയനോത്ത്, സന്തോഷ് കോശി, കെ.കെ. രാജീവൻ, എം. ബാലൻ, സി. എച്ച്. സക്കീന, എൻ. പി. സീനത്ത്, കെ. കെ. സാറ, താഹിറ സൽമാൻ, സി.കെ. പുഷ്പ, കെ.എം. ശാലിനി, ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജേഷ്, ജെഎച്ച്ഐ മാരായ മഹേഷ് കുട്ടമ്പത്ത്, എ.കെ. സ്വപ്ന, പി. ജംഷീദ, പി. ജൂലി, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.